Skip to main content

മാറ്റം എന്ന പേര് എല്ലാത്തരത്തിലും അര്‍ത്ഥവത്താകുന്ന നടപടികളാണ് കേരളം പിന്‍തുടരുന്നത്: മന്ത്രി പി. രാജീവ്

 

മാറ്റം എന്ന പേര് എല്ലാത്തരത്തിലും അര്‍ത്ഥവത്താകുന്ന നടപടികളാണ് കേരളം ഇന്ന് പിന്‍തുടരുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.  കൊച്ചിയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയായ 'മാറ്റ'ത്തിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ആധുനിക മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയുടെ രൂപരേഖ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് മാലിന്യസംസക്കരണത്തില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കുന്ന മന്ത്രി എം.ബി.രാജേഷിനെയും മറ്റുള്ളവരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. 

ബ്രഹ്മപുരം ഒരു പാഠം എന്നത് പോലെ തന്നെ അവസരം കൂടിയായിരുന്നു. മാലിന്യസംസ്‌ക്കരത്തില്‍ നമ്മുടെ സമീപനത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഒരു പ്രത്യേക ഘട്ടമാണ് ഇപ്പോള്‍ പിന്നിടുന്നത്. ബിപിസിഎല്‍ ബ്രഹ്മപുരത്ത് തന്നെ ആരംഭിക്കുന്ന പ്രത്യേക പ്ലാന്റിന് ഒക്‌ടോബറോടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ലഭിക്കും. പ്ലാന്റ് അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

date