Skip to main content

കുന്നത്തുനാട് മണ്ഡലത്തിലെ ഓണാഘോഷ പരിപാടികൾക്ക്  കൊടിയേറി

 പൂക്കള മത്സരവും വിളംബര ജാഥയും സംഘടിപ്പിച്ചു 

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് 'ലാവണ്യം -2023' ന്  കൊടിയേറി.  കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളജ് മൈതാനിയിൽ  അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ.പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ആറ് ദിവസം നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നത്.

പൂത്തൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഗോപാൽ ഡിയോ, വടവുകോട്  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ആർ. വിശ്വപ്പൻ, ഷൈജ റെജി, ഓമന നന്ദകുമാർ, വാർഡ് മെമ്പർമാരായ സംഗീത ഷൈൻ, ജിംസി മേരി വർഗീസ്, എൻ. ഒ.ബാബു, ടി.എം.രാജൻ , സംഘാടക സമിതി ഭാരവാഹികളായ ജോർജ് ഇടപ്പരത്തി, സി.കെ.വർഗീസ്, എം.പി.ജോസഫ്, റെജി ഇല്ലിക്കപറമ്പിൽ, സി.കെ വീരാൻ, നിസാർ ഇബ്രാഹീം, റെജി സി വർക്കി,രജ്ഞിത് രത്നാകരൻ, എം എൻ അജിത്ത്, പോൾ വെട്ടിക്കാടൻ, ഒ.എം.അഖിൽ   തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് സെന്റ് പീറ്റേഴ്സ്  കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച  പൂക്കള മത്സരം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ശേഷം ഓണാഘോഷത്തിൻ്റെ സന്ദേശമുയർത്തി  കോലഞ്ചേരിയിൽ നിന്നാരംഭിച്ച വിളംബര ജാഥ പുത്തൻകുരിശ്, വടവുകോട്, പുളിഞ്ചോട്, പട്ടിമറ്റം, കടയിരുപ്പ്, തമ്മാനിമറ്റം, കിങ്ങിണിമറ്റം വഴി കോലഞ്ചേരിയിൽ സമാപിച്ചു.

date