Skip to main content

കലാ സംസ്കാരിക വിരുന്നൊരുക്കി കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവം 

 

കളമശ്ശേരിയുടെ മണ്ണിൽ കലാസാംസ്കാരിക വൈവിധ്യമൊരുക്കി കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവം ആഗസ്റ്റ് 27 വരെ നടക്കും. ഉദ്ഘാടന ദിവസമായ ഞായറാഴ്ച
മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ടീം അവതരിപ്പിച്ച ഇശലിബം മാപ്പിളപ്പാട്ട് ഗാനമേള അരങ്ങേറി.
  
രണ്ടാം ദിനമായ ആഗസ്റ്റ് 21 തിങ്കളാഴ്ച   രാവിലെ നെൽ കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ' നെൽ കർഷകർക്ക് ഒപ്പം'  ഉച്ചയ്ക്ക് രണ്ടിന് യുവകർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ' യുവകർഷകർക്ക് ഒപ്പം' തുടങ്ങിയ പരിപാടികൾ നടക്കും. വൈകിട്ട് നാലിന് പ്രാദേശിക സുസ്ഥിര വികസനം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ  മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 
വൈകിട്ട് ആറു മുതൽ മണ്ഡലത്തിൽ നിന്നുള്ള  കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും വൈകിട്ട് ഏഴിന് കരുമാലൂർ പൊലികയുടെ നാടൻ പാട്ടും അരങ്ങേറും.

 ആഗസ്റ്റ് 22ന് രാവിലെ 10 ന് മൂല്യ വർദ്ധിത സംരംഭങ്ങളും കാർഷിക വികസനവും എന്ന വിഷയത്തിൽ സെമിനാർ സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 30ന്  പഴം,പച്ചക്കറി, പുഷ്പ  കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കും. വൈകിട്ട് ആറു മുതൽ കലാപരിപാടികൾ
 വൈകിട്ട് ഏഴിന് "ഷഹബാസ് പാടുന്നു " പരിപാടി നടക്കും.

 ആഗസ്റ്റ് 23ന് രാവിലെ 10ന് ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും എന്ന വിഷയത്തിൽ സെമിനാർ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് 'മത്സ്യ കർഷകർക്ക് ഒപ്പം'
 മത്സ്യ കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടി നടക്കും. വൈകിട്ട് 6 മുതൽ കലാപരിപാടികളും വൈകിട്ട് ഏഴിന് ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിക്കുന്ന കേരള നടനവും അരങ്ങേറും.

 ഓഗസ്റ്റ് 24ന്  രാവിലെ 10 ന് സമഗ്ര സംയോജിത സുസ്ഥിര കൃഷിയും ടൂറിസവും എന്ന വിഷയത്തിൽ സെമിനാർ
 പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
 വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ  ക്ഷീരകർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന  ' ക്ഷീര കർഷകർക്ക് ഒപ്പം' പരിപാടിയും വൈകിട്ട് 4.30 മുതൽ  കൃഷിക്കൊപ്പം റസിഡൻസ് അസോസിയേഷനുകൾ എന്ന പരിപാടിയും നടക്കും. വൈകിട്ട് ഏഴു മുതൽ "മുരുകൻ കാട്ടാക്കടയോടൊപ്പം" പരിപാടി നടക്കും.

 ആഗസ്റ്റ് 25 ന് രാവിലെ പത്തിന്
 കൃഷിക്കൊപ്പം കളമശ്ശേരി യും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ സെമിനാർ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.

 ഉച്ചയ്ക്ക് 12.30 മുതൽ മാതൃക ജൈവ മില്ലറ്റ് കർഷകർ  അനുഭവങ്ങൾ പങ്കുവെക്കുന്നു " " "ജൈവ കർഷക - ചെറുധാന്യ കർഷകർക്ക് ഒപ്പം " പരിപാടി നടക്കും. വൈകിട്ട് ഏഴിന് രാജേഷ് ചേർത്തല, ബിജു മല്ലരി എന്നിവർ അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീത വിരുന്ന് അരങ്ങേറും.

 ആഗസ്റ്റ് 26 ന്  രാവിലെ 10 ന് വനിതാ കർഷകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വനിത കർഷകർക്ക് ഒപ്പം പരിപാടിയും 
 11.30 മുതൽ കുട്ടി കർഷകർ അനുഭവങ്ങൾ പങ്കുവെക്കുന്ന "കുട്ടി കർഷകർക്ക് ഒപ്പം" പരിപാടിയും നടക്കും.
 
 ഉച്ചയ്ക്ക് 2.30ന്  കൃഷിക്കൊപ്പം കളമശ്ശേരിയും സഹകരണ മേഖലയും  എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ 
 സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. വൈകിട്ട് ഏഴിന് സ്റ്റീഫൻ ദേവസിഷോ നടക്കും.

 ആഗസ്റ്റ് 27ന് സമാപന സമ്മേളനം
 കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.പി രാജീവ് അധ്യക്ഷത വഹിക്കും
വൈകിട്ട് കാഞ്ഞൂർ നാട്ടു പൊലിമയുടെ "നാവേറ് നാട്ടുപാട്ട് അരങ്ങും" നടക്കും.

date