Skip to main content

നാമനിർദേശം ഇന്ന് (ഓഗസ്റ്റ് 21) മൂന്നുമണിവരെ പിൻവലിക്കാം

 

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് (ഓഗസ്റ്റ് 21) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അവസാനിക്കും. തുടർന്ന് നാലുമണിയോടെ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്ന നടപടികളിലേക്ക് കടക്കും.
ഏഴുപേരുടെ നാമനിർദേശപത്രികയാണ് സ്വീകരിച്ചിട്ടുള്ളത്്. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ്((കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), ജി. ലിജിൻലാൽ(ഭാരതീയ ജനതാ പാർട്ടി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി ) സന്തോഷ് ജോസഫ്(സ്വതന്ത്ര സ്ഥാനാർഥി), ഷാജി(സ്വതന്ത്രസ്ഥാനാർഥി) എന്നിവരുടെ നാമനിർദേശപത്രികകളാണു സ്വീകരിച്ചിട്ടുള്ളത്.

 

date