Skip to main content

മോക്ക് പോൾ ഇന്ന്

കോട്ടയം: പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം തെരഞ്ഞെടുപ്പിൽ ആദ്യഘട്ടപരിശോധന പൂർത്തിയായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും മോക്ക്പോൾ ഇന്ന് (ഓഗസ്റ്റ് 21) നടക്കും. രാവിലെ എട്ടിന് തിരുവാതുക്കൽ എ. പി. ജെ അബ്ദുൾ കലാം ഹാളിൽ പ്രവർത്തിക്കുന്ന ഇ.വി.എം വെയർഹൗസിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോൾ നടത്തുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നാളെ (ഓഗസ്റ്റ് 22) ജില്ലാ കളക്ടറുടെ ചേമ്പറിൽ നടക്കും.

 

 

date