Skip to main content

തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു

കോട്ടയം : ജില്ലാ ഭരണകൂടം സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുള്ള വിപുലമായ പ്രചാരണത്തിനു പ്രധാനമായും ഓൺലൈൻ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതിനായി സാമൂഹ്യ മാധ്യമങ്ങൾ വഴി ബോധവത്കരണ പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റീൽ തയാറാക്കൽ മത്സരം, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ ഓൺലൈൻ അത്തപ്പൂക്കള മത്സരം എന്നിവ സംഘടിപ്പിക്കും. മത്സരങ്ങളിലെ  വിജയികൾക്ക് സമ്മാനം നൽകും. ഇലക്ഷൻ ലിറ്ററസി ക്ലബ്ബിന്റെ ഭാഗമായി പാമ്പാടി ടൗണിൽ സംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. ഓണാഘോഷങ്ങളോടൊപ്പം വോട്ടെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ 'തോൽ മാടൻ'  നഗരത്തിൽ പ്രചരണം നടത്തും. പുനർഉപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിച്ച് തികച്ചും പരിസ്ഥിതി സൗഹൃദമായാണ് പ്രചരണ പരിപാടികൾ നടത്തുന്നതെന്നു സ്വീപ് നോഡൽ ഓഫീസർ എം. അമൽ മഹേശ്വർ പറഞ്ഞു

date