Skip to main content

2321 പ്രചരണ സാമഗ്രികൾ നീക്കം ചെയ്തു

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഇതുവരെ അനധികൃതമായി സ്ഥാപിച്ച 2321 പ്രചരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 2016 പോസ്റ്ററുകളും 188 ബാനറുകളും 107 കൊടിതോരണങ്ങളും മറ്റുമാണ് നീക്കം ചെയ്തത്. 10 ഇടങ്ങളിലെ ചുവരെഴുത്തുകളും മായ്ച്ചിട്ടുണ്ട്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ  ചുവരെഴുത്തുകൾ കരി ഓയിൽ ഉപയോഗിച്ച്  മായ്ക്കുകയും  നോട്ടീസുകൾ,പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകൾ വീഡിയോയിൽ പകർത്തുന്നുമുണ്ട്.

date