Skip to main content

മാലിന്യമുക്തമാകാന്‍ കാല്‍നട ജാഥ പ്രചരണവുമായി കുന്നുമ്മല്‍ പഞ്ചായത്ത്

 

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ശുചിത്വസന്ദേശവുമായി കാല്‍നട പ്രചരണ ജാഥ നടത്തുന്നു. നാളെ (ആഗസ്റ്റ് 21) രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ജാഥയുടെ ഫ്ലാഗ് ഓഫ് കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ ലതിക നിര്‍വ്വഹിക്കും. കുളങ്ങരത്ത് നിന്നാരംഭിക്കുന്ന ജാഥ കക്കട്ട് ടൗണ്‍, മധുകുന്ന്, അമ്പലക്കുളങ്ങര, ഒതയോത്ത്താഴെ, ദേശീയ ഗ്രന്ഥശാല, ചെറിയ കൈവേലി, പാതിരപ്പറ്റ, ചെക്യാട്, മുറുവശ്ശേരി, കലാനഗര്‍, മൊകേരി ടൗണ്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വട്ടോളി ടൗണില്‍ സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് വട്ടോളിയില്‍ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും.

കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്തയാണ് ജാഥാ ക്യാപ്റ്റന്‍. വൈസ് പ്രസിഡന്റ് വി വിജിലേഷ് ഉപലീഡറും പഞ്ചായത്ത് സെക്രട്ടറി കെ.പി വിനോദ്കുമാര്‍ ജാഥാ മാനേജറുമാണ്. കുന്നുമ്മല്‍ ഭരണസമിതി അംഗങ്ങളാണ് ജാഥയിലെ പൈലറ്റുമാര്‍. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ ശുചിത്വ ബോധവത്ക്കരണ പരിപാടികളും സംഗീതശില്‍പ്പം ഉള്‍പ്പെടെ അവതരിപ്പിക്കും.

date