Skip to main content

'എസ്കലേറ'; മാധ്യമ അവാർഡിന് അപേക്ഷിക്കാം 

 

വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി നടത്തുന്ന 'എസ്കലേറ' പ്രദർശന വിപണന മേളയുടെ ഭാഗമായി മാധ്യമ അവാർഡുകൾ നൽകുന്നു. മികച്ച പത്ര റിപ്പോർട്ടർ, പത്ര ഫോട്ടോഗ്രാഫർ, ദൃശ്യമാധ്യമ റിപ്പോർട്ടർ, ക്യാമറാ പേഴ്സൺ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
മേള സംബന്ധിച്ച് ആഗസ്റ്റ് 25 വരെയുള്ള വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. ആഗസ്റ്റ് 26ന് രാവിലെ 11 മണി വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. ഒരാൾക്ക് ഒരു എൻട്രി സമർപ്പിക്കാം. മൂന്ന് കോപ്പി വീതം നൽകണം. കോഴിക്കോട് ബീച്ചിലെ പ്രദർശന വേദിയിലെ മീഡിയാ റൂമിൽ കോപ്പികൾ നൽകണം. ഈമെയിൽ വഴിയും എൻട്രികൾ സ്വീകരിക്കും. rmkkd@kswdc.org എന്ന മെയിലിലേക്കാണ് എൻട്രികൾ അയക്കേണ്ടത്.

date