Skip to main content

കടകളിൽ പരിശോധന നടത്തി

 

ഓണത്തോടനുബന്ധിച്ച്  ജില്ലയിൽ കച്ചവട സ്ഥാപനങ്ങളിൽ സംയുക്ത പരിശോധയുമായി ലീഗൽ മെട്രോളജി, റവന്യൂ, ഭക്ഷ്യ പൊതുവിതരണ വകുപ്പുകൾ. സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ചിക്കൻ, മീറ്റ് സ്റ്റാളുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 61 കടകൾ പരിശോധിച്ചതിൽ 16 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തി 8000/- രൂപ പിഴ ഈടാക്കി.  

വില വിവര പട്ടിക പ്രദർശിപ്പിക്കുന്നതിനും അധിക വില ഈടാക്കാതിരിക്കാനും കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചു വിൽപ്പന, ഭക്ഷ്യവസ്തുക്കളുടെ മായം,ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായാണ് പരിശോധന നടത്തിയത്.

date