Skip to main content

ജപ്തി ചെയ്ത 5.24 സെന്റ് സ്ഥലം ലേലം ചെയ്തു വില്‍പ്പന നടത്തുന്നു

 

വാറണ്ട് കക്ഷിയില്‍ നിന്ന് ജപ്തി ചെയ്ത 5.24 സെന്റ് സ്ഥലം പരസ്യമായി ലേലം ചെയ്തു വില്‍പ്പന നടത്തുന്നു.  ആലുവ താലൂക്കില്‍ കാലടി വില്ലേജില്‍ ബ്ലോക്കില്‍ 26-ല്‍ 282/8 റീസര്‍വെയില്‍പ്പെട്ട സ്ഥലമാണ് വില്‍ക്കുന്നത്. ആലുവ തഹസിദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സെപ്റ്റംബര്‍ 7ന് പകല്‍ 11ന് കാലടി വില്ലേജ് ഓഫീസല്‍ വില്‍പ്പന നടത്തും. അന്ന് ലേലം നടന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 14നും അല്ലെങ്കില്‍ 21നും നടത്തും. അന്നും നടന്നില്ലെങ്കില്‍ 28 പകല്‍ 11ന് ലേലം നടത്തും.

date