Skip to main content

ഓണം വാരാഘോഷം: മീഡിയാ സെന്റര്‍ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 22)

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കനകക്കുന്നില്‍ തയ്യാറാക്കിയ മീഡിയാ സെന്റര്‍  ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ പ്രവര്‍ത്തനം തുടങ്ങും. വൈകിട്ട് അഞ്ച് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വി. കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷനാകും. ഇഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

date