Skip to main content

വനിതാ ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

ചാലക്കുടി ഗവ. വനിത ഐടിഐയില്‍ 2023-24 വര്‍ഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്‌സ് മെക്കാനിക്, ഇന്റീരിയര്‍ ഡിസൈന്‍ & ഡെക്കറേഷന്‍ എന്നീ ട്രേഡുകളിലെ ഏതാനും സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 23ന്. അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം രാവിലെ 10 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഇത് വരെ അപേക്ഷ നല്‍കാത്തവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480-2700816, 9497061668, 8848916754.

date