Skip to main content
തെരഞ്ഞെടുപ്പ് ശില്പശാല; ജില്ലകലക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി 

തെരഞ്ഞെടുപ്പ് ശില്പശാല; ജില്ലകലക്ടര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി 

പീച്ചി കേരള ഫോറസ്റ്റ് റിസേര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (കെഎഫ്ആര്‍ഐ) വെച്ച്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാലയുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ നേരിട്ടെത്തി വിലയിരുത്തി. കേരളത്തിലെയും ലക്ഷദ്വീപിലേയും ജില്ലാ കലക്ടര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഫസ്റ്റ് ലെവല്‍ ചെക്കിങ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ശില്പശാല സെപ്തംബര്‍ 9 നാണ് നടക്കുക. 

2024 ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ശില്‍പശാല മികച്ച രീതിയില്‍ നടത്തുന്നതിന് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

സന്ദര്‍ശന വേളയില്‍ അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എം സി ജ്യോതി, കെഎഫ്ആര്‍ഐ റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ കെ അനിത, പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് പി സുജനപാല്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, കെ എഫ് ആര്‍ ഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date