Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എരുമപ്പെട്ടി ഗവ. ഐടിഐയില്‍ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എങ്കക്കാട് ഗവ. ഐടിഐയില്‍ സര്‍വേയര്‍, വരവൂര്‍ ഗവ. ഐടിഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, വിആര്‍ പുരം ഗവ. ഐടിഐ യില്‍ ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

വിആര്‍ പുരം ഗവ. ഐടിഐയിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 23 ന് രാവിലെ 11 മണിക്കും എരുമപ്പെട്ടി, എങ്കക്കാട്, വരവൂര്‍ എന്നിവിടങ്ങളിലെ ട്രേഡുകളിലേക്കുള്ള അഭിമുഖം ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്കും തൃശൂര്‍ ഹെര്‍ബര്‍ട്ട് നഗര്‍ ഗവ. ഐടിഐയില്‍ വച്ച് നടക്കും. ബന്ധപ്പെട്ട ട്രേഡുകളില്‍ സര്‍ക്കാര്‍ അംഗീകൃത ഐടിഐയില്‍ നിന്ന് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസ വേതനം 27,825 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0495 2371451.

date