Skip to main content

കർഷകരായി ജനപ്രതിനിധികൾ: പെരുമ്പളത്ത് പച്ചക്കറി കൃഷിക്ക് തുടക്കം 

ആലപ്പുഴ: പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ നടീൽ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു.

പഞ്ചായത്തിലെ 13 വാർഡുകളിലെയും ജനപ്രതിനിധികൾ ചേർന്ന്് ഗവൺമെന്റ് ഹൈസ്‌കൂളിനോട് ചേർന്നുള്ള 40 സെന്റ് സ്ഥലത്താണ് കൃഷി ചെയുന്നത്. മുളക്, വഴുതന, തക്കാളി തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ യുവജനങ്ങൾ അടക്കമുള്ളവരെ കൃഷിയിലേക്ക് ആകർഷിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൃഷിത്തോട്ടം എന്ന മാതൃക പദ്ധതി നടപ്പാക്കുന്നതെന്ന് പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ പറഞ്ഞു. 
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ദിനീഷ് ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീമോൾ ഷാജി, സരിത സുജി, കുഞ്ഞൻ തമ്പി, പഞ്ചായത്ത് അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

date