Skip to main content

കമ്മ്യൂണിറ്റി റിസോഴ്‌സ്‌പേഴ്‌സണ്‍ നിയമനം: അപേക്ഷിക്കാം

ആലപ്പുഴ: കുടുംബശ്രീയുടെ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ്‌പേഴ്‌സണ്‍മാരെ നിയമിക്കുന്നു. കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ പ്ലസ് ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. പ്രായപരിധി 18നും 35നും ഇടയില്‍. എഴുത്ത് പരീക്ഷ, കമ്പ്യൂട്ടര്‍ പരിജ്ഞാന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

യോഗ്യരായവര്‍ ഫോട്ടോ പതിച്ച അപേക്ഷ, (അപേക്ഷ ഫോറം കുടുംബശ്രീ വെബ്‌സൈറ്റിലും സി.ഡി.എസ്. ഓഫീസിലും ലഭിക്കും) ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സി.ഡി.എസ് ഓഫീസില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ സാക്ഷ്യപ്പെടുത്തിയ അയല്‍ക്കൂട്ട അംഗത്വം/കുടുംബാംഗം/ഓക്‌സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആലപ്പുഴയുടെ പേരില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നുള്ള 200 രൂപയുടെ ഡി.ഡി. എന്നിവ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, വലിയകുളം, ആലപ്പുഴ പി.ഒ.- 688001 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 1ന് വൈകിട്ട് 5നകം നല്‍കണം. വെബ്‌സൈറ്റ്: www.kudumbashree.org

date