Skip to main content

ചെങ്ങന്നൂര്‍ പെരുമ: സംഘാടക സമിതി യോഗം ചേര്‍ന്നു 

ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളിയുടെ ഭാഗമായുള്ള 'ചെങ്ങന്നൂര്‍ പെരുമ' സര്‍ഗോത്സവത്തിന്റെ സംഘാടക സമിതി യോഗം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ചെങ്ങന്നൂര്‍ പെരുമയുടെ നടത്തിപ്പിനായി 251 അംഗങ്ങളടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒരാഴ്ചക്കകം രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. 1001 അംഗങ്ങളടങ്ങുന്ന ജനറല്‍ ബോഡിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. 

എല്ലാ വേദികളിലും കഴിഞ്ഞ തവണത്തെ പോലെ ഏറ്റവും മികച്ച കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഡിസംബര്‍ 2 നാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി ആരംഭിക്കുന്നത്. അതിനു മുന്നോടിയായി നടത്തുന്ന ചെങ്ങന്നൂര്‍ പെരുമ സര്‍ഗോത്സവത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ജനപങ്കാളിത്തത്തോടെ നാടിന്റെ ഉത്സവമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. 10 ഗ്രാമപഞ്ചായത്തുകളും നഗരസഭയും കേന്ദ്രീകരിച്ചാണ് വിവിധ വേദികളിലായി സര്‍ഗോത്സവം സംഘടിപ്പിക്കുന്നത്. സര്‍ഗോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ നാലിന് വീണ്ടും സംഘാടക സമിതി യോഗം ചേരും. 

ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്‌. ഉണ്ണികൃഷ്ണൻ, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date