Skip to main content

ആദ്യമായി സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്

സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവിൽ സിക്കിൾസെൽ രോഗികൾക്ക് നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. സിവിൽസപ്ലൈസ്കൺസ്യൂമർഫെഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ വഴി സാധനങ്ങൾ ശേഖരിച്ചാണ് കിറ്റ് നൽകുക. ശർക്കരചായപ്പൊടിപഞ്ചസാരചെറുപയർ പരിപ്പ് തുടങ്ങിയ 8 ഇനങ്ങളാണ് കിറ്റിലുള്ളത്. ആരോഗ്യ വകുപ്പും സിക്കൾസെൽ രോഗികളുടെ കൂട്ടായ്മയും ചേർന്ന് വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

സിക്കിൾസെൽ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. ഹീമോഫീലിയതലസീമിയസിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പിലാക്കി വരുന്നു. ആശാധാരയ്ക്ക് ഓരോ പ്രധാന സർക്കാർ ആശുപത്രികളിലും പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും പരിശീലനം സിദ്ധിച്ച അർപ്പണബോധമുള്ള സ്റ്റാഫ് നഴ്സുമാരുടേയും സേവനം ലഭ്യമാക്കി. മാനന്തവാടി ആശുപത്രിയിൽ 10 കിടക്കകളുള്ള പ്രത്യേക വാർഡ് സജ്ജമാക്കി. രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനം ലഭ്യമാക്കി.

        പി.എൻ.എക്‌സ്4026/2023

date