Skip to main content

ഡ്രൈവിംഗ് സ്കൂളുകളിലെ പരിശീലന വാഹനങ്ങളുടെ പരിശോധന ബുധനാഴ്ച (23) 

 

 ഡ്രൈവിംഗ് സ്കൂളുകളിൽ ചട്ടപ്രകാരം ലൈസൻസ് കരസ്ഥമാക്കാത്ത  വാഹനങ്ങൾ അനധികൃതമായി  പരിശീലനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളിലെ വാഹനങ്ങളിൽ പരിശോധന നടത്തുന്നു. ബുധനാഴ്ച രാവിലെ എട്ടു മുതൽ  റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ജി.  അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധന നടക്കും.

 വാഹനങ്ങളിൽ പരിശോധന നടത്തി കൃത്യമായ ലൈസൻസ് ഉള്ള വാഹനങ്ങളിൽ പ്രത്യേക ബോണറ്റ് നമ്പറോടുകൂടിയ സ്റ്റിക്കറുകൾ മുൻഭാഗത്തും പുറകിലും പതിപ്പിക്കും. അംഗീകൃത പരിശീലന വാഹനങ്ങൾ പൊതുജനങ്ങൾക്ക് തിരിച്ചറിയുന്നതിനാണ് ഇത് നടപ്പിലാക്കുന്നത്.

 അംഗീകൃത വാഹനങ്ങളിൽ മാത്രമേ പരിശീലനം നൽകാൻ പാടുള്ളൂ. അംഗീകൃത ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനം നടത്തുന്നത് കണ്ടെത്തുന്ന സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കും. ജില്ലയിലെ എല്ലാ ഡ്രൈവിംഗ് സ്കൂളുകളും വാഹന പരിശോധനയ്ക്കായി എത്തണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date