Skip to main content

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 28ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട 'നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി'ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ആഗസ്റ്റ് 28ന് നടക്കും. കണ്ണൂര്‍ ജില്ലാ ടൗണ്‍ സ്പോര്‍ട്സ് ക്ലബ്, സ്റ്റേഷന്‍ റോഡ്, വളപട്ടണം, കാസര്‍കോട് ജില്ലാ വ്യാപാര ഭവന്‍ ഹാള്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക. ഫോണ്‍: 0497 2712388.

date