ദീന് ദയാല്‍ സ്പര്‍ശ് യോജന സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തപാല്‍ സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി തപാല്‍ വകുപ്പ് സംഘടിപ്പിക്കുന്ന ദീന് ദയാല്‍ സ്പര്‍ശ് യോജന 2023-24 സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതം സ്കോളര്‍ഷിപ്പ് ല്കും. ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും, ഈയിടെ നടന്ന അവസാന പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനം ഇളവ്) നേടിയതും കൂടാതെ സ്കൂള്‍ ഫിലാറ്റലിക് ക്ലബ് മെമ്പര്‍ അല്ലെങ്കില്‍ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയില്‍ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.
ക്വിസ്, ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂര്‍ എന്ന മേല്‍വിലാസത്തില്‍ സെപ്റ്റംബര്‍ അഞ്ചിനകം രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.keralapost.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
- Log in to post comments