Post Category
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര് സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആര് സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി ഒ, തിരുവനന്തപുരം - 33. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 26. ഫോണ്‍: 0471 2570471, 9846033009, 9846033001. വെബ്സൈറ്റ്: www.srccc.in.
date
- Log in to post comments