Skip to main content

ഓണം സര്‍ഗാത്മകമാകും; സാഹിത്യോത്സവം ആഗസ്റ്റ് 28 ന്

 

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സാഹിത്യോത്സവം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 28 ന് ടൗണ്‍ഹാളിലാണ് സാഹിത്യോത്സവം നടക്കുക. ഉച്ചക്ക് 2.30 ന് കവി സമ്മേളനം ആലങ്കോട് ലീലാകൃഷ്ണനും സാഹിത്യ സംവാദം വൈകുന്നേരം 5.30 ന്  പി.എൻ ഗോപീകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരി ഷീല ടോമി, ഡോ. കെ.വി. സജയ്, ഡോ. സോണിയ ഇ.പ, തുടങ്ങിയവര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.

date