Skip to main content

കരമന എസ് എസ് എൽ പി എസിന് പുതിയ കെട്ടിടം

നേമം നിയോജകമണ്ഡലത്തിലെ കരമന ഗവൺമെൻ്റ് എസ്. എസ്. എൽ. പി സ്കൂളിൽ ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കേരളത്തിലെ ലോവർ പ്രൈമറി സ്കൂളുകളുടെ ശ്രദ്ധേയമായ ഗുണങ്ങളിലൊന്ന് വിദ്യാഭ്യാസത്തിൽ ശക്തമായ അടിത്തറ നൽകാനുള്ള പ്രതിബദ്ധതയാണെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഒരു കോടി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ എസ്. എസ്, വിവിധ തദ്ദേശഭരണ പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date