Skip to main content

ഓണം: സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തി

 

ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ സ്ക്വാഡ്  വടകര താലൂക്കിലെ അഴിയൂർ, നാദാപുരം റോഡ് , മുക്കാളി, വെള്ളികുളങ്ങര, വള്ളിക്കാട് ഏരിയകളിലെ സൂപ്പർമാർക്കറ്റുകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, ബേക്കറികൾ ഹോട്ടൽ ആൻഡ് റസ്റ്റോറന്റുകൾ എന്നിവ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ 17 കടകൾക്ക് നോട്ടീസ് നൽകി.

ഭക്ഷ്യവസ്തുക്കൾക്ക് കടകളിൽ ഒരേ ടൗണിൽ വ്യത്യസ്ത വിലകൾ ബോധ്യപ്പെട്ടതിൽ വില ഏകീകരിക്കണമെന്ന് കടയുടമകൾക്ക് കർശന നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഫൈസൽ പി, റേഷനിങ് ഇൻസ്പെക്ടർമാരായ രാജേഷ് സി.പി, ജീവനക്കാരായ ജ്യോതിബസു, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഷീജ അടിയോടി, പ്രഭിത്ത്, ഇൻസ്പെക്ടിങ് അസിസ്റ്റന്റുമാരായ ഉണ്ണികൃഷ്ണൻ കെ, മനോജ് കെ എന്നിവരും പങ്കെടുത്തു.

date