Skip to main content

തൊഴിൽ മേളയിലൂടെ ജോലി ലഭിച്ചത് 246 പേർക്ക്

 

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലായ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേളയിൽ മുപ്പതിലേറെ പ്രമുഖ കമ്പനികളും 1500 ൽ പരം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. 246 ഉദ്യോഗാർത്ഥികൾക്ക് മേളയിൽ ജോലി ലഭിക്കുകയും 418 ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു.

മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ നടന്ന തൊഴിൽ മേളയിൽ ഗ്രാമപഞ്ചായത്തം​ഗം ജോന പി, ഡിവിഷണൽ എംപ്ലോയ്മെൻറ് ഓഫീസർ എം.ആർ രവികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ പി.രാജീവൻ സ്വാഗതവും എംപ്ലോയ്‌മെൻ്റ് ഓഫീസർ സജീഷ് സി.കെ നന്ദിയും പറഞ്ഞു.

date