Skip to main content

അറിയിപ്പുകൾ

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററില്‍ സെപ്റ്റംബര്‍ മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/- രൂപയാണ് ഫീസ്.  പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്  ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : സെപ്റ്റംബര്‍ ഒന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് :0484 2422275, 9447607073.

  

സീറ്റ് ഒഴിവ് 

കാസറഗോഡ് എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2023-24 അധ്യയന വർഷത്തിൽ ബി.എസ്.സി ഫിസിക്സ്, ബി.എ ഹിന്ദി, ബി.എ ഫങ്ഷണൽ ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 24  ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി കോളേജിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0467-2241345 

   

ഗവ. വനിത ഐ.ടി.ഐ അറിയിപ്പ് 

മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐയിൽ ഈ വർഷം അഡ്മിഷന് അപേക്ഷിച്ചവരിൽ നിശ്ചിത സമയത്ത് ഇന്റർവ്യൂ /കൗൺസിലിംഗ് എന്നിവക്ക് ഹാജരാകാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുന്നു. ആഗസ്റ്റ് 24 ന് അഞ്ച് മണിക്കകം അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി ഹാജരാവുക. അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ ആഗസ്റ്റ് 25ന് അഞ്ച് മണിക്ക് മുമ്പ് ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2373976

date