Skip to main content

കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്തു 

 

ത്രിതല പഞ്ചായത്ത് ക്ഷീര വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന കറവ പശുക്കൾക്കുള്ള കാലിത്തീറ്റ പദ്ധതിക്ക് തുറയൂരിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ ഗിരീഷ് നിർവഹിച്ചു. പാലച്ചുവട് ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ്‌ എം ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

സംഘം സെക്രട്ടറി ദേവദാസ് മേനോളി സ്വാഗതം പറഞ്ഞു. മേലടി ക്ഷീര വികസന വകുപ്പ് ഡയറി ഫാം ഇൻസ്‌ട്രക്ടർ എൻ.കെ അമ്പിളി, സംഘം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ക്ഷീര കർഷകർ  തുടങ്ങിയവർ പങ്കെടുത്തു.

date