Skip to main content

കാര്‍ഷിക യന്ത്രങ്ങള്‍ അനുവദിച്ചു തുടങ്ങി

സംസ്ഥാനത്ത് കാര്‍ഷികയന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ അനുവദിക്കുന്ന കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ എസ് എം എ എമ്മില്‍ ഈ വര്‍ഷം അപേക്ഷിച്ചവര്‍ക്ക്  കാര്‍ഷിക യന്ത്രങ്ങള്‍ അനുവദിച്ചു തുടങ്ങി. ജില്ലയിലൊട്ടാകെ 1568  അപേക്ഷകള്‍ക്കാണ് അനുവദിച്ചത്. ഇതിനോടകം 202 പേര്‍ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി.  ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ തയ്യാറാവുന്ന മുന്‍ഗണനാക്രമമനുസരിച്ചാണ് അപേക്ഷകള്‍ പാസ്സാവുന്നത്. പാസ്സായാല്‍ 15 ദിവസത്തിനകം ഡീലറെ തെരഞ്ഞെടുത്തില്ലെങ്കില്‍ അപേക്ഷ തനിയെ റദ്ദാക്കപ്പെടുകയും അപേക്ഷകരില്‍ തൊട്ടുപിറകിലുളളയാള്‍ക്ക്  അവസരം ലഭിക്കുകയും ചെയ്യും. ഇനിയും 1229 പേര്‍ ഡീലറെ തെരഞ്ഞെടുക്കാനുണ്ട്. അതിനാല്‍ അപേക്ഷിച്ചവര്‍ അവരുടെ എസ് എം എ എം അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് അവര്‍ക്ക്  യന്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അനുമതി ലഭിച്ചവര്‍ അടിയന്തിരമായി ഡീലറെ തെരെഞ്ഞെടുത്ത് യന്ത്രങ്ങള്‍ വാങ്ങിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) അറിയിച്ചു.

date