Skip to main content

വിവിധ കലാപരിപാടികളോടെ ജില്ലാ പഞ്ചായത്ത് ഓണാഘോഷം നടത്തി 

ഓണാഘോഷം  വിപുലമായി സംഘടിപ്പിച്ച് ജില്ലാ പഞ്ചായത്ത്‌. ഓണാഘോഷ പരിപാടികൾ പ്രശസ്ത ഗായകൻ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത കലാപരിപാടികളും ഓണാഘോഷ മത്സരങ്ങളും അരങ്ങേറി.
സൗഹൃദ കമ്പവലി മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ജനപ്രതിനിധികളുടെ ടീമിനെ പരാജയപ്പെടുത്തി ജീവനക്കാരുടെ ടീം വിജയിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കമ്മറ്റി ചെയർമാൻമാരായ വി.പി ജമീല, കെ.വി റീന, പി സുരേന്ദ്രൻ, സെക്രട്ടറി മുഹമ്മദ് ഷാഫി, എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ചന്ദ്രൻ, ഫിനാൻസ് ഓഫീസർ മുനീർ എന്നിവർ സംസാരിച്ചു.

date