Skip to main content

ഓണാഘോഷം: റസിഡൻഷ്യൽ കലോത്സവം ആഗസ്റ്റ് 25 ന് 

 

സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള റസിഡൻഷ്യൽ കലോത്സവം ആഗസ്റ്റ് 25 ന് വൈകുന്നേരം 4 മണി മുതൽ നടക്കും. ബീച്ചിലെ ലയൺസ്‌ പാർക്കിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഓണാഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചുകൊണ്ടുള്ള റസിഡൻഷ്യൽ കലോത്സവം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04952720012 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

date