Skip to main content

ഓണം ഖാദി മേള: സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി

 

ഓണക്കാലത്ത് ഖാദി വസ്ത്രങ്ങളുടെ പ്രചരണവും വിപണനവും മുൻനിർത്തി കേരള ഖാദി ബോർഡ് നടത്തിവരുന്ന ഓണം ഖാദി മേളയുടെ ഭാഗമായ സമ്മാന പദ്ധതിയുടെ രണ്ടാം പ്രതിവാര നറുക്കെടുപ്പ് നടത്തി. ഖാദി ബോർഡും ഖാദി ഗ്രാമ വ്യവസായ ബോർഡ് സ്ഥാപനങ്ങളും സംയുക്തമായാണ് സമ്മാനപദ്ധതി നടത്തുന്നത്. ആഴ്ചതോറും നൽകുന്ന 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് ഇരിങ്ങത്ത് സ്വദേശി വി.പി. നാരായണൻ നായർ അർഹനായി.

സമ്മാന പദ്ധതിയിൽ ബമ്പർ സമ്മാനങ്ങളായി ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ, 14 പേർക്ക് ഒരു പവൻ സ്വർണം എന്നിവയും നൽകുന്നുണ്ട്. ഒക്ടോബർ അഞ്ചിന് ബമ്പർ നറുക്കെടുപ്പ് നടക്കും. ചെറൂട്ടി റോഡിൽ ജില്ലാ കോടതിക്ക് സമീപത്തുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിലും മറ്റിതര കേന്ദ്രങ്ങളിലും നടക്കുന്ന ഓണം ഖാദി മേളയിൽ ഖാദി വസ്ത്രങ്ങൾ ഓഗസ്റ്റ് 28 വരെ 30 ശതമാനം കിഴിവോടെ ലഭിക്കും.

കോഴിക്കോട് സർവ്വോദയ സംഘം ചെയർമാൻ വിശ്വൻ.പി, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജൂനിയർ സൂപ്രണ്ട് ഷൈൻ ഇ ജേക്കബ് എന്നിവർ സംസാരിച്ചു.

date