Skip to main content

അറിയിപ്പുകൾ 

 

സ്പോട്ട് അഡ്മിഷൻ

കൊയിലാണ്ടി ഗവ. ഐ ടി ഐയിലെ ഫിറ്റർ ,എം എ ഇ ഇ, എം ഡി ട്രേഡുകളിൽ വനിതകൾക്കായി സംവരണം ചെയ്യപ്പെട്ട ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താൽപര്യമുളളവർ ആഗസ്റ്റ് 25ന് രാവിലെ 10.30ന് എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, ടി സി എന്നിവ സഹിതം രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് : 0496 2631129

  

എം.സി.എ കോഴ്സിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ

വടകര എഞ്ചിനീയറിംഗ് കോളേജിൽ 2023-24 അധ്യയന വർഷത്തിലെ ഒഴിവുളള ഒന്നാം വർഷ എം.സി.എ സീറ്റുകളിലേക്കു ആഗസ്റ്റ് 25നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുളള വിദ്യാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ജാതി, വരുമാനം തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എൽ.ബി.എസ് പ്രസിദ്ധീകരിച്ച പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റിൽ പേരുളള പ്രസ്തുത വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും ഈ പരീക്ഷയെഴുതാത്ത നിർദ്ദിഷ്ട യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:  9446334621, 9400477225. www.cev.ac.in 

 

എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം 

എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം ) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ)  സെപ്റ്റംബർ ഒമ്പതിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയും സഹിതം ഹാജരാകണമെന്ന് പ്രസിഡന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9496386933

 

ഡിപ്ലോമ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ

വടകര എഞ്ചിനീയറിംഗ് കോളേജിൽ ഡിപ്ലോമ ഇൻ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത: എസ്.എസ്. എൽ.സി. യോഗ്യത തെളിയിക്കുന്ന രേഖകളും, കോഴ്സ് ഫീസും സഹിതം ആഗസ്റ്റ് 25 -ാം തിയ്യതി  രാവിലെ 10 മണിക്ക് നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ നേരിട്ടു പങ്കെടുത്തു  പ്രവേശനം നേടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :  9400477225, 9747605515, 9895183438

date