Skip to main content

പൂകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

 

പനങ്ങാട് ഗ്രാമപഞ്ചായത്ത് നടപ്പ് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ പൂപ്പൊലി പൂകൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. ആറാം വാർഡിലെ കൈതച്ചാൽ താഴെ കൃഷിയിടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

50 സെന്റ് സ്ഥലത്ത് ജമന്തി, തുമ്പ, ചെണ്ടുമല്ലി, വാടാർമല്ലി തുടങ്ങിയവയാണ് കൃഷിയിറക്കിയത്. കർഷകരായ മഞ്ജുള എം.ടി, നിഷിത കെ.ബി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഷാജി കെ പണിക്കർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി ബിനു, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date