പാളയിൽ വിരിയും പൂക്കൾ
വനിതാ വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ബീച്ചിൽ ഒരുക്കിയ എസ്‌കലേറ പ്രദർശന വിപണന മേളയിൽ ഷാഹിന എത്തിയത് മനം മയക്കുന്ന പൂക്കളുമായാണ്. എന്നാൽ ഈ പൂക്കൾ കവുങ്ങിൻ പാള കൊണ്ടും അടയ്ക്ക കൊണ്ടും പുല്ലുകൊണ്ടുമൊക്കെ നിർമ്മിച്ചതാണെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ ആർക്കും മനസ്സിലാവില്ല.
പാളപ്പൂക്കൾ, അടക്കാപ്പൂക്കൾ, ചോളപ്പൂക്കൾ, പുല്ല്, വിത്ത്, പനയോല, മരത്തിൻ തൊലി എന്നിവ കൊണ്ടുള്ള കരകൗശല വസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ഷാഹിനയുടെ ഹോപ്‌ഷോർ സ്റ്റാളിൽ നിന്നും വാങ്ങാം. 20 രൂപ മുതലുള്ള പൂവുകൾ സ്റ്റാളിൽ നിന്നും ലഭിക്കും.
കവുങ്ങിൻ പാള, അടയ്ക്കാ തോട്, ചോളം എന്നിവകൊണ്ട് പൂക്കളും പുല്ല്, വിത്ത്, എന്നിവ ഉപയോഗിച്ച് പൂചെണ്ടും ഉണ്ടാക്കും. നെല്ല്, മുള എന്നിവ ഉപയോഗിച്ചാണ് വേസ് നിർമ്മാണം. പൂക്കളുടെ നിർമ്മാണങ്ങളോടൊപ്പം തന്നെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികളെയും അമ്മമാരെയും പൂവുകൾ നിർമിക്കാൻ പഠിപ്പിക്കുന്നുണ്ടെന്നും ഷാഹിന സന്തോഷത്തോടെ പറയുന്നു.
- Log in to post comments