Skip to main content

സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം  ചെയ്തു

 

കൊയിലാണ്ടി താലൂക് സപ്ലൈകോ ഓണം ഫെയർ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അസിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന നഗരസഭാ ചെയർപേഴ്സൺ നിർവഹിച്ചു.

ആഗസ്റ്റ് 28 വരെയാണ് ഓണം ഫെയർ നടക്കുന്നത്. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്.

കൊയിലാണ്ടി സപ്ലൈക്കോ സൂപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഡിപ്പോ മാനേജർ പി.കെ സുമേഷ്, താലൂക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

date