Skip to main content

മലബാർ റിവർ ഫെസ്റ്റിവൽ 2023 : മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാം 

 

സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽ 2023 നോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.
അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ക്യാമറാമാൻ എന്നിവർക്കുമാണ് അവാർഡ്. 2023 ആഗസ്റ്റ് 03 മുതൽ ആഗസ്റ്റ് 07 വരെയുള്ള വാർത്തകളാണ് അവാർഡിനായി പരിഗണിക്കുക. പുരസ്‌കാരത്തിനായി ബ്യൂറോ ചീഫിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതമാണ് അപേക്ഷിക്കേണ്ടത്.

അച്ചടി മാധ്യമത്തിനുള്ള എൻട്രികൾ പത്ര കട്ടിംഗ് ഉൾപ്പെടെ മൂന്ന് കോപ്പികൾ സഹിതം അയക്കണം. ന്യൂസ് ഫോട്ടോകൾ പെൻഡ്രൈവിലും സമർപ്പിക്കാം.

ദൃശ്യമാധ്യമത്തിനുള്ള വീഡിയോ എൻട്രികൾ അഞ്ച് മിനുട്ടിൽ കവിയരുത്. പ്രക്ഷേപണം ചെയ്ത വീഡിയോ സ്റ്റോറി എം.പി 4 ഫോർമാറ്റിൽ പെൻഡ്രൈവ് സഹിതം എൻട്രികൾ സമർപ്പിക്കണം.

അവാർഡിനായി ഒരാൾക്ക് ഒരു എൻട്രി അയക്കാം. 
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 സെപ്റ്റംബർ 5 ന് വൈകിട്ട് അഞ്ച് മണി വരെ. 

അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽസ്റ്റേഷൻ, കോഴിക്കോട് -673020 എന്ന വിലാസത്തിലോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് -0495-2370225.

date