Skip to main content

അറിയിപ്പുകൾ 

  

എച്ച് ഡി സി ആൻഡ് ബി എം പ്രവേശനം

കോഴിക്കോട് ഇ എം എസ് സ്മാരക സഹകരണ പരിശീലന കോളേജിൽ 2023-24 എച്ച് ഡി സി ആൻഡ് ബി എം കോഴ്സിനു ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 25,26 സെപ്റ്റംബർ 1,2 തിയ്യതികളിൽ കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തത്സമയ പ്രവേശനമായതിനാൽ ആദ്യം ഹാജരാകുന്ന വിദ്യാർഥികൾക്കു മുൻഗണന ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് :  8590646379, 9446949154 

  

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗികാവശ്യങ്ങൾക്കായി 2023 സെപ്റ്റംബർ മാസം മുതൽ രണ്ട് വർഷ കാലയളവിലേക്ക് ഒരു സ്വിഫ്റ്റ്  ഡിസയർ/ ടൊയോട്ട എറ്റിയോസ് / മാരുതി സിയാസ് സമാന മോഡലിലുള്ള വാഹനങ്ങൾ ഡ്രൈവർ ഉൾപ്പെടെ കരാർ അടിസ്ഥാനത്തിൽ ഓടുന്നതിന് ട്രാവൽ ഏജൻസികൾ / വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 - 2377786 

   

പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സ് : സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിന്റെയും (2023-24), ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിന്റെയും (2023-25) ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ അഞ്ച് വരെ 200 രൂപ സൂപ്പർഫൈനോടുകൂടി സ്വീകരിക്കും.  എസ്.സി/ എസ്.ടി, ഭിന്നശേഷി, ട്രാൻസ് ജെൻഡർ  വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. 7-ാം തരം വിദ്യാഭ്യാസ യോഗ്യതയുള്ള 17 വയസ്സ് പൂർത്തിയായവർക്ക് പത്താംതരം തുല്യതാ കോഴ്സിലേക്കും, പത്താംതരം യോഗ്യതയുള്ള 22 വയസ്സ് തികഞ്ഞവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053

 

അധ്യാപകരെ ആവശ്യമുണ്ട്

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിന് ജില്ലയുടെ വിവിധ പഠനകേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഐ.ടി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. അതാത് വിഷയങ്ങളിൽ ബിരുദവും, ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം. മണിക്കൂറിന് 225 രൂപ പ്രകാരം പ്രതിഫലം നൽകും. ഹയർ സെക്കൻഡറി തുല്യതാ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ മലയാളം, ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഗാന്ധീയൻ സ്റ്റഡീസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. മണിക്കൂറിന് 350 രൂപ പ്രകാരം പ്രതിഫലം നൽകും. അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റ്/നെറ്റ്/എം.എഡ് ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സെപ്റ്റംബർ അഞ്ചിനകം കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 20 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2370053

date