Skip to main content
തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ ആദ്യഘട്ട പരിശോധന കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്തയുടെ നേതൃത്വത്തിൽ നടക്കുന്നു.

ഉപതെരെഞ്ഞെടുപ്പ് പ്രചാരണ ചെലവ്; ആദ്യഘട്ട പരിശോധന പൂർത്തിയായി

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുടെ ആദ്യഘട്ട പരിശോധന കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ പൂർത്തിയായി. തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ഡി. ലക്ഷ്മികാന്ത, ഫിനാൻസ് നോഡൽ ഓഫീസർ എസ്. ആർ അനിൽകുമാർ, അസിസ്റ്റന്റ് എക്സ്പൻഡിച്ചർ ഓഫീസർ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വരവു ചെലവു കണക്കുകളുടെ പരിശോധന നടത്തിയത്.  ഓഗസ്റ്റ് 28, സെപ്റ്റംബർ രണ്ട് തീയതികളിലായി രണ്ടും, മൂന്നും ഘട്ട പരിശോധനകൾ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശോധന നടക്കുക.

 

 

date