Skip to main content
സ്വീപ്പിന്റെ ഭാഗമായി പാമ്പാടിയിൽ അവതരിപ്പിച്ച തോലുമാടൻ കലാരൂപം

പാമ്പാടിയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി  സംഘടിപ്പിച്ചു.

 

കോട്ടയം :  സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ ( സ്വീപ്) ഭാഗമായി ജില്ലാ ഭരണകൂടംതെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി പാമ്പാടിയിൽ സംഘടിപ്പിച്ചു. വോട്ടവകാശം പാഴാക്കരുത് എന്ന സന്ദേശവുമായി തോലുമാടൻ എന്ന കേരളീയ കലാരൂപം  പ്രചരണം നടത്തി. കോട്ടയം ബസേലിയോസ് കോളേജിലെ ബെൻ കെ. ബിജു, സെനോബിയസ് എന്നീ വിദ്യാർത്ഥികളാണ് തോലുമാടനെ അവതരിപ്പിച്ചത്. സ്വീപ് നോഡൽ ഓഫീസർ എം.അമൽ മഹേശ്വർ,  ഇലക് ഷൻ ലിറ്ററസി ക്ലബ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വിപിൻ കെ. വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 

date