Skip to main content

തേവര എസ്എച്ച് കോളേജിൽ പൂക്കളം ഒരുക്കി വോട്ടർ ബോധവത്ക്കരണം സംഘടിപ്പിച്ചു

 

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ യുവ വോട്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കാൻ കോളേജുകളിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ )ന്റെ നേതൃത്വത്തിൽ  തേവര സേക്രട്ട് ഹാർട്ട് കോളേജിൽ ബോധവത്ക്കരണം  സംഘടിപ്പിപ്പു. 

തിരഞ്ഞെടുപ്പ്  പ്രമേയമാക്കി സ്വീപ് ലോഗോ ഉൾപ്പെടെ ഓണ പൂക്കളം ഒരുക്കിയാണ് ബോധവത്ക്കരണ പ്രചാരണം സംഘടിപ്പിച്ചത്. പൂക്കള മത്സരത്തിന്റെ സംസ്ഥാനതല ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് അടുത്ത ദേശീയ സമ്മദിദായക ദിന ഉദ്ഘാടന വേദിയിൽ നൽകും.കോളേജുകളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി  ഹെൽപ്പ് ഡെസ്ക്കും ഉണ്ടായിരിക്കും.

താലൂക്ക് സ്വീപ് നോഡൽ ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ
സി.സോയാ, ഡെപ്യൂട്ടി തഹസിൽദാർമാരായ  ട്രീസ ലിൻസി ഡിക്രൂസ്, ഇ.എ. ജോസ്,
എസ്.എച്ച്.കോളേജ്  പ്രിൻസിപ്പൽ ഫാ(ഡോ.)ജോസ് ജോൺ,  മലയാള വിഭാഗം അസി.പ്രൊഫസർ ഡോ.പി.വിഷ്ണു രാജ്  എന്നിവർ പങ്കെടുത്തു.

date