Skip to main content

അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതി

 

അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതി

 

 

അത്തിപ്പുഴ എക്കോ വില്ലേജ് ടൂറിസം പദ്ധതിയുടെ വിശദമായ അവതരണം സെമിനാറിൽ നടന്നു. പദ്ധതി അവതരണം ഊരാളുങ്കൽ സൊസൈറ്റി ആർക്കിടെക്ട് ജോൺ പി. ജോൺ നിർവഹിച്ചു. ആലുവ യുസി കോളേജിനു സമീപത്തായാണ് അത്തിപ്പുഴ. പെരിയാർ നദിയുടെ തീരത്തുള്ള വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. ഈ ദ്വീപ് പ്രദേശം ടൂറിസം ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങളാണ് അവതരിപ്പിച്ചത്. 

പെരിയാറിന്റെ തെക്ക് ഭാഗത്തുള്ള സമ്യദ്ധമായ പാടശേഖരത്തിനു നടുവിലൂടെയാണ് അത്തിപ്പുഴയിലേക്ക് പോകുന്നത്. കൊച്ചി നഗരത്തിനു തൊട്ടടുത്തുള്ള ഈ പ്രദേശം ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് തുറക്കുന്നത്. നിരവധി സ്വകാര്യ ഫാമുകളും ഈ പ്രദേശത്തുണ്ട്. കൃഷി വകുപ്പിന്റെ സീഡ് ഫാമും ഇതിന് സമീപത്തുണ്ട്. കൃഷിക്കാർക്ക് കണ്ടു പഠിക്കാനുള്ള നിരവധി മാതൃകകൾ ഇവിടെയുണ്ട്. 

ഇവിടെയുള്ള ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾ തീൻ മേശയിലെത്തിക്കുന്ന ഫാം ടു ടേബിൾ പദ്ധതിക്കും വലിയ സാധ്യതകളുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും കൃഷിയുടെ ഭാഗമാകാനും വിനോദ സഞ്ചാരികൾക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങൾ ഇവിടെയെത്തുന്നവർക്ക് ആസ്വദിക്കാം. സമീപത്തെ മുസ് രിസ് പൈതൃക ടൂറിസം പദ്ധതിയുമായും അത്തിപ്പുഴ ഗ്രാമീണ ടൂറിസം പദ്ധതിയെ ബന്ധിപ്പിക്കാം. സഞ്ചാരികൾക്ക് ഇവിടേക്ക് എത്തുന്നതിന് സൈക്ലിംഗ് നെറ്റ്‌വർക്കുകളും പദ്ധതിയുടെ ഭാഗമായി ആരംഭിക്കാനാകും. കൃഷിസ്ഥലങ്ങളെയെല്ലാം അതേ രീതിയിൽ നിലനിർത്തി അഗ്രോ ടൂറിസം പദ്ധതിക്കും സാധ്യതയുണ്ട്. മരങ്ങളിൽ ഉയരത്തിൽ ബോർഡുകൾ സ്ഥാപിച്ചുള്ള റെയ്സ്ഡ് ബോർഡ് വാക്കിംഗിനും ഇവിടെ സാധ്യതയുണ്ട്.

date