Skip to main content

താത്കാലിക നിയമനം

 

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിനായി വാക്-ഇന്‍-ഇന്‍റര്‍വ്യൂ സെപ്റ്റംബർ 4 ന് രാവിലെ 11 ന് നടത്തും. താത്പര്യമുളള  ഉദ്യോഗാര്‍ഥികൾ അഭിമുഖത്തിന് സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പ് സഹിതം ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ ഹാജരാകണം. 
ഡോക്ടര്‍ :- യോഗ്യത എം.ബി.ബി.എസ്, വിത്ത് ടിസിഎംസി രജിസ്ട്രേഷന്‍. സ്റ്റാഫ് നഴ്സ് : - ബി.എസ്.സി നഴ്സിംഗ്/ജിഎന്‍എം, വിത്ത് നഴ്സിംഗ് കൗൺസില്‍ രജിസ്ട്രേഷന്‍. ഫിസിഷ്യന്‍ അസിസ്റ്റന്‍റ് :- യോഗ്യത അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുളള ബി.എസ്.സി ഇന്‍ ഫിസിഷ്യന്‍ അസിസ്റ്റ്ന്‍റ് കോഴ്സ് അല്ലെങ്കില്‍ ലൈഫ് സയന്‍സിലുളള ഡിഗ്രി/ഡിപ്ലോമ, കാര്‍ഡിയോളജിയില്‍ ഫിസിഷ്യന്‍ അസിസ്റ്റന്‍റായി പ്രവൃത്തി പരിചയം.

date