Skip to main content

ധനസഹായം നല്‍കുന്നു

ആലപ്പുഴ: രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയായ കാര്‍ഷിക ഉത്പാദന സംഘടനകള്‍ക്ക് (എഫ്.പി.ഒ./ എഫ്.പി.സി.) കൃഷി വകുപ്പ് വായ്പാധിഷ്ടിത ധനസഹായം നല്‍കുന്നു. താത്പര്യമുള്ള കാര്‍ഷിക ഉത്പാദക സംഘടനകള്‍ കളര്‍കോട് അഗ്രിക്കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റുമായി സെപ്റ്റംബര്‍ 1നകം ബന്ധപ്പെടണം. ഫോണ്‍:  0477 2962961

date