Skip to main content

ഓണ സമൃദ്ധി കാര്‍ഷിക ചന്ത ഉദ്ഘാടനം 25ന്

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതി പ്രകാരം നടപ്പാക്കുന്ന ഓണ സമൃദ്ധി 2023 കര്‍ഷക ചന്തയുടെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 25  വെള്ളിയാഴ്ച രാവിലെ 11.30 ന് സിവില്‍ സ്റ്റേഷന്‍ മില്‍മ ബൂത്തിന് സമീപമുള്ള കൃഷി ഭവന്‍ അര്‍ബന്‍ സ്ട്രീറ്റ് മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കും . ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മൊബൈല്‍ ഹോര്‍ട്ടി സ്റ്റോര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഓണക്കാലത്ത് കര്‍ഷകരില്‍ നിന്ന് പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ മികച്ച വില നല്‍കി സംഭരിച്ച് മിതമായ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 141 കര്‍ഷക ചന്തകളാണ് ജില്ലയില്‍ തുറക്കുന്നത്. ആഗസ്റ്റ് 25 മുതല്‍ 28 വരെയാണ് ചന്ത പ്രവര്‍ത്തിക്കുക

date