Skip to main content
30 ശതമാനം വരെ വിലക്കിഴിവുമായി ഓണച്ചന്തകൾ ആരംഭിച്ചു

30 ശതമാനം വരെ വിലക്കിഴിവുമായി ഓണച്ചന്തകൾ ആരംഭിച്ചു

ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുമായി ചേർന്ന് നടത്തുന്ന ഓണച്ചന്തകൾ ആരംഭിച്ചു. 30 ശതമാനം വരെ വിലക്കിഴിവിൽ പൊതുജനങ്ങൾക്ക് ഓണച്ചന്തകളിൽ നിന്നും പച്ചക്കറികൾ വാങ്ങാം. എല്ലാ കൃഷിഭവനുകളിലും ഓണച്ചന്തകൾ പ്രവർത്തിക്കും.

കൃഷി വകുപ്പിൻ്റെ 80 വിപണികളും ഹോർട്ടികോർപ്പിന്റെ 53, വി.എഫ്.പി.സി.കെ.യുടെ 12 വിപണികളും കുടുംബശ്രീയുടെ വിപണികളുമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 

പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ച വിഷരഹിതമായ നാടൻ പച്ചക്കറികളാണ് ഓണച്ചന്തകളിലുള്ളത്.  പൊതു വിപണിയിലെ സംഭരണ വിലയേക്കാൾ 10% അധികവില നൽകിയാണ് പച്ചക്കറികൾ കർഷകരിൽ നിന്നും സംഭരിക്കുന്നത്. ജില്ലയിലെ കർഷകരിൽ നിന്നും ലഭിക്കാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്നും സംഭരിക്കും.

ജില്ലയിൽ പ്രധാനമായും പാലമേൽ, വെൺമണി, ചേർത്തല മേഖലകളിൽ നിന്നാണ് നാടൻ പച്ചക്കറികൾ സംഭരിക്കുന്നത്. ജില്ലയിൽ ലഭ്യമല്ലാത്ത നാടൻ പച്ചക്കറികൾ മറ്റ് ജില്ലകളിലെ കർഷകരിൽ നിന്നും ശീതകാല പച്ചക്കറികൾ ഇടുക്കിയിൽ നിന്നുമാണ് സംഭരിക്കുന്നത്.

date