Skip to main content
വോട്ടർ ബോധവത്ക്കരണം

വോട്ടർ ബോധവത്ക്കരണം: മെഗാ തിരുവാതിരകളിയുമായി സ്വീപ്പ് സംഘം

ആലപ്പുഴ: വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് കോളജില്‍ മെഗാ തിരുവാതിരകളി സംഘടിപ്പിച്ചു. ജില്ല തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബിന്റെയും കോളേജ്  യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നൂറോളം പേർ തിരുവാതിരക്കളിയിൽ പങ്കെടുത്തു. 

ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ബി. കവിത, ചേർത്തല ഡെപ്യൂട്ടി തഹസിൽദാറും ലിറ്ററസി ക്ലബ്ബ് നോഡൽ ഓഫീസറുമായ മുകേഷ് ആർ. ചന്ദ്രൻ, സ്വീപ്പ് നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, അമ്പലപ്പുഴ തഹസിൽദാർ വി.സി. ജയ, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് ഷിബു സി. ജോബ്, കോളേജ് പ്രിൻസിപ്പാൾ ഡോ.എ.എ. ഉഷ, മാനേജർ ഫിലോമിന പുത്തൻപുര, പ്രൊഫസർ വി.എസ്. സുലീന, താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗം  ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കുത്തു.

കോളജ് വിദ്യാര്‍ഥികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനായി സ്വീപ്പിന്റെ ഹെല്‍പ്പ് ഡെസ്‌ക്കും ഒരുക്കിയിരുന്നു.

date