Skip to main content
ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ലിഫ്റ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ലിഫ്റ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിലെ പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 

എല്ലാ പൊതുകെട്ടിടങ്ങളും പൊതുജന സൗഹൃദമാക്കുകയെന്ന സർക്കാർ നയപ്രകാരമാണ് 63.80 ലക്ഷം രൂപ ചെലവഴിച്ച് ഗവ. ഗസ്റ്റ് ഹൗസിൽ പുതിയ ലിഫ്റ്റ് നിർമിച്ചത്. 

ചടങ്ങിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ. റംല ബീവി, വൈദ്യുതി വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എ.ആർ. ഷൈനാസ്, ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി.പി. ബഷീർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

date