Skip to main content
അസന്നിഹിതരുടെ വോട്ടിങ്ങിനായുള്ള പോളിങ് ഉദ്യോഗസ്ഥ സംഘത്തിന് കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ ഇന്നലെ നടത്തിയ പരിശീലനം.  

അസന്നിഹിത വോട്ടർമാരുടെ വീട്ടിൽ ഇന്നുമുതൽ പോളിംഗ് സംഘമെത്തും

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 80 വയസിനുമുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഇന്നു (ഓഗസ്റ്റ് 25) മുതൽ സെപ്റ്റംബർ രണ്ട് വരെ സ്വന്തം വീടുകളിൽ വോട്ട് ചെയ്യാൻ അവസരം. അസന്നിഹിത(ആബ്‌സെന്റീ) വോട്ടിനായി അപേക്ഷ നൽകിയിട്ടുള്ള വോട്ടറുടെ വീടുകളിൽ പ്രത്യേക പോളിങ് സംഘം സന്ദർശിക്കും. ഈ അവസരത്തിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് മറ്റൊരവസരം ഉണ്ടായിരിക്കില്ല. ജില്ലയിൽ 2549 പേർക്ക് വീട്ടിൽത്തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായുള്ള അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
അസന്നിഹിതരുടെ വോട്ടിങ്ങിനായുള്ള പോളിങ് ഉദ്യോഗസ്ഥ സംഘത്തിന്   കളക്ടറേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ ഇന്നലെ പരിശീലനം നടത്തി. മൈക്രോ ഒബ്‌സർവർ, പ്രിസൈഡിങ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ് എന്നിവരാണ് പ്രത്യേക പോളിങ് സംഘത്തിലുള്ളത്. തെരഞ്ഞെടുപ്പു പൊതുനിരീക്ഷകനായ യുഗൽ കിഷോർ പന്ത്, വരണാധികാരി വിനോദ്‌രാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശീലനം. ട്രെയിനിംഗ് നോഡൽ ഓഫീസർ നിജു കുര്യന്റെ നേതൃത്വത്തിൽ 60 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്.

 

date